NEWS
ഹെലോ ഇംഗ്ലീഷ്
മലയാളത്തിളക്കം
ജി യു പി എസ് ബാരെ
അരയി സ്കൂൾ മാതൃക സംസ്ഥാന തല മികവുത്സവത്തിലേക്ക്
കാഞ്ഞങ്ങാട്: ജനകീയ കൂട്ടായ്മ യിലൂടെ കുട്ടികളുടെ പഠന നിലവാരം
ഉയർത്തുന്നതിൽ അരയി ഗവ.യു.പി സ്കൂൾ കൈവരിച്ച നേട്ടം സംസ്ഥാനതല
മികവുത്സവത്തിൽ അവതരിപ്പിക്കും. മാർച്ച് 5, 6 തീയതികളിൽ തിരുവനന്തപുരം
എസ്.എം.വി. ഹൈസ്കൂളിലാണ് പരിപാടി.
ആർക്കും വേണ്ടാതെ അവഗണനയുടെ കയ്പ് നീര് കുടിച്ച ഒരു സർക്കാർ വിദ്യാലയം
ഒരൊറ്റ വർഷം കൊണ്ട് അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിച്ചതാണ് അരയിയെ
ശ്രദ്ധേയമാക്കിയത്.ജാതി മത രാഷ്ടീയ ഭേദമന്യെ ജനങ്ങളൊന്നാകെ ഒരു മനസ്സോടെ
ഉണർന്നപ്പോൾ ജനപ്രതിനിധികളും വായനശാലകളും ക്ലബ്ബുകളും അമ്പലങ്ങളും പളളികളും
വരെ വിദ്യാലയ വികസനത്തിനായി രംഗത്തിറങ്ങി.
കാഞ്ഞങ്ങാട് നഗരസഭ വിദ്യാലയത്തെ പഠനോദ്യാനമാക്കി.
വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെയും അറിവുത്സവ കേന്ദ്രങ്ങളിലൂടെയും
കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ അധ്യാപകരോടൊപ്പം നാട്ടുകാരും കൈകോർത്തു.
അരയിയിലേക്ക് മക്കളെ അയച്ചാൽ മിടുക്കരായി തിരിച്ചു വരും എന്നുറപ്പായതോടെ
ഇംഗ്ലീഷ് മീഡിയത്തിൽ നിന്നുംധാരാളം കുട്ടികൾ അരയിയിലേക്ക് തിരിച്ചു വന്നു.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് നൂതന പദ്ധതികൾ ആവിഷ്കരിച്ചു.ഒരു വർഷം കൊണ്ട്
മാത്രം കുട്ടികളുടെ എണ്ണം 96 ൽ നിന്ന് 208 ലേക്ക് ഉയർന്നു.
മദർ പിടിഎയുടെ നേതൃത്വത്തിൽ വർഷം മുഴുവനുംവിഷമില്ലാത്ത പച്ചക്കറികൾ
ഉല്പാദിപ്പിച്ച് കുട്ടികൾക്ക്ദിവസവും വിഭവ സമുദ്ധമായ ഉച്ചയൂണ് ഒരുക്കി '
അബ്ദുൾ കലാമിന്റെ നിര്യാണത്തിൽ ആദ്യമായി അധിക സമയം ജോലി ചെയ്ത വിദ്യാലയം
കുട്ടികളുടെ വികസന സ്വപ്നങ്ങൾ സമാഹരിച്ച് വിഷൻ - 2020 എന്ന സമഗ്ര വികസന രേഖ
തയ്യാറാക്കി. ഈ പദ്ധതി രേഖയെ അടിസ്ഥാനമാക്കി അഞ്ചു വർഷത്തിനകം അരയിയെ
ഇന്റർ നാഷണൽ നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുമെന്ന് പ്രധാനാധ്യാപകൻ
കൊടക്കാട് നാരായണൻ, പി ടി എ പ്രസിഡന്റ് പി.രാജൻ വികസന സമിതി ചെയർമാൻ
കെ.അമ്പാടി എന്നിവർ പറഞ്ഞു..
സ്കൂൾ വിദ്യാർഥികളായ കെ. ആദിത്യൻ, പി.കെ.സ്നേഹ മോൾ, കെ.അനുശ്രീ, ടി.
അനുശ്രീ.മദർ പി ടി എ പ്രസിഡന്റ് എസ്.സി. റഹ്മത്ത്, അധ്യാപികമാരായ ശോഭന
കൊഴുമ്മൽ, പി.ബിന്ദു എന്നിവരാണ് മികവുത്സവത്തിൽ പ്രബന്ധങ്ങൾ
അവതരിപ്പിച്ചത്.
ഫോട്ടോ: ജില്ലാതല മികവുത്സവത്തിൽ അരയി ഗവ യു. പി സ്കൂൾ ടീം ജില്ലാ
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പിൽ നിന്നും പുരസ്കാരം ഏറ്റു
വാങ്ങുന്നു.
Comments
Post a Comment