ഒന്നാം ക്ലാസില്‍ ഇംഗ്ലീഷ് പഠനം ഒന്നാംതരം കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠനം ആഹ്ലാദദായകമായ ഉത്സവമാണ്. അനിതകുമാരി ടീച്ചറുടെ ഒന്നാം ക്ലാസിലെ കുട്ടികള്‍ ആടിയും പാടിയും അഭിനയിച്ചും ചിത്രം വരച്ചും ഇംഗ്ലീഷ് പഠിക്കുന്നത് നിരീക്ഷിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ മാടായി സബ്ജില്ലയില്‍ നിന്നും എ.ഇ.ഒ നാരായണന്‍കുട്ടിയോടൊപ്പം ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്ന ഏഴ് അധ്യാപികമാരെത്തി. സംസ്ഥാനത്തുതന്നെ ആദ്യമായി നടക്കുന്ന ഇംഗ്ലീഷ് ഭാഷാപഠനനിരീക്ഷണ ക്ലാസ് മേലാങ്കോട്ട് സ്‌കൂളില്‍ സംഘടിപ്പിച്ചത് ഹോസ്ദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറാണ്. ഇംഗ്ലീഷ് പഠനം കുട്ടികള്‍ക്ക് ആസ്വാദ്യകരവും ആത്മവിശ്വാസവും നല്‍കുന്ന വിവിധ പ്രവര്‍ത്തനങ്ങളിലൂടെയാണ് മേലാങ്കോട്ട് സ്‌കൂളിലെ ഒന്നാം ക്ലാസില്‍ നടക്കുന്നത്. ക്ലാസ് മുറിയില്‍ അഭിനയം, ചിത്രംവര, ആംഗ്യപ്പാട്ട്, നാടകവത്കരണം എന്നിവയിലൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാനും എഴുതാനും പറ്റുന്നു. കണ്ണൂരില്‍ നിന്നെത്തിയ അധ്...