Posts

Showing posts from August, 2017

ലോക നാട്ടറിവ് ദിന

Image
ലോക നാട്ടറിവ് ദിനത്തിൽ രുചിയൂറും നാടൻ വിഭവങ്ങൾ ഒരുക്കി അരയി സ്കൂളിൽ ഇലക്കറി മഹോത്സവം കാഞ്ഞങ്ങാട് : നാവിൽ രുചിയൂറും നാടൻ വിഭവങ്ങൾ ഒരുക്കി അരയി ഗവ.യു.പി.സ്കൂൾ അമ്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയ നാടൻ ഇലക്കറി മഹോത്സവം നവ്യാനുഭവമായി. ലോക നാട്ടറിവ് ദിനാചരണത്തോടനുബന്ധിച്ചാണ് മലയാളി മറന്നു പോയ നാടൻ രുചികൾ ഒരുക്കാൻ അമ്മമാർ മുന്നിട്ടിറങ്ങിയത്.നാട്ടിടവഴി കളിലും പുരയിടത്തിലും ആരും ശ്രദ്ധിക്കാതെ പോകുന്ന ഔഷധ ഗുണവും പോഷകസമൃദ്ധവുമായ നൂറിലധികം ഇലകൾ ഉപയോഗിച്ച് ഇരുന്നൂറിലേറെ വിഭവങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ട് അമ്മമാർ തയ്യാറാക്കിയത്. മുരിങ്ങയില കട് ലറ്റ്, തകര, ചേന, കോവക്ക, കറിവേപ്പില എന്നിവ ചേർത്ത പച്ചില ഫിസ,ചീരപ്പുട്ട്, നെടുംതാളപ്പം, പത്തില തോരൻ, ഇഞ്ചിയില, പാവയ്ക്കയില ,പുനപ്പുളി, മുത്തിൾ, തഴുതാമ ചേർത്ത പച്ചടി, വിവിധയിനം തോരൻ, താളിലകൊണ്ടുള്ള വിശിഷ്ടമായ പത്രട തുടങ്ങിയ ഓരോ വിഭവത്തിനും വ്യത്യസ്തമായ സ്വാദ്. തൂശനിലയിൽ വിളമ്പിയ വിഭവങ്ങളുടെ രുചിയറിയാൻ എത്തിയ കുട്ടികൾക്ക് അമ്മമാർ തന്നെ അവയുടെ ഔഷധ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ചാർട്ടുകളിൽ കുറിപ്പെഴുതി പ്രദർശിപ്പിക്കുകയുമുണ്ടായി.പ് രദർശനത്തിനു

INDEPENDENCE DAY Celebration @GUPS BELUR

Image

INDEPENDENCE DAY Celebration @GWLPS ADOTTUKAYA

Image

കർഷക ദിനം ആചരിച്ചു @St Anns AUPS NILESWAR

Image
നീലേശ്വരം : നീലേശ്വരം സെന്റ്‌ ആൻസ്‌ എ യു പി സ്കൂളിൽ കർഷക ദിനം ആചരിച്ചു. രാവിലെ തന്നെ കുട്ടികൾ ശേഖരിച്ച നാടൻപൂക്കൾ ഉപയോഗിച്ച്‌ പൂക്കളം ഒരുക്കിയും   വീട്ടിൽ നിന്നും കൊണ്ടുവന്ന ഔഷധസസ്യങ്ങളുടെ പ്രദർശ്നം ഒരുക്കിയും വീട്ടിലെ ഫലങ്ങൾ കൊണ്ട്‌ അലങ്കരിച്ച കമാനം നിർമിച്ചും കുട്ടികൾ പുതുവർഷത്തെ വരവേറ്റത്‌. കുട്ടികൾക്കായി ഉച്ചഭക്ഷണത്തിനായി നാടൻ ഭക്ഷ്യവിഭവങ്ങളും ഒരുക്കിയിരുന്നു. ചക്കകുരുവും-മാങ്ങക്കറി കുട്ടികൾ വേണ്ടുവോളം അസ്വദിച്ചു. സ്കൂൾ ഹെഡ്മിസ്‌ട്രസ്‌ സിസ്റ്റർ ഡെയ്സി ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിന്‌ പി ടി യെ പ്രസിഡന്റ്‌   വിനോദ്‌ കുമാർ അധ്യക്ഷത വഹിച്ചു .  വാർഡ്‌ കൗൺസിലർ ശ്രീമതി ഭാർഗവി അവറുകൾ ഉദ്ഘാടനം ചെയ്തു.  പിടിയെ എക്സികുട്ടീവ്‌ അംഗം  ശ്രീ പ്രഭാകരൻ കൃഷി ശാസ്ത്രഞ്ജനെ പരിചയപ്പെടുത്തി. ചടങ്ങിൽ പ്രശസ്ത പ്രാദേശിക കൃഷി ശാസ്ത്രഞ്ജൻ ശ്രീ   ദിവാകരൻ കടിഞ്ഞിമൂല   അവറുകളെ ആദരിച്ചു . തുടർന്ന് അദ്ധേഹം കുട്ടികൾക്കായി പരമ്പരാകത നാടൻ കൃഷി ഉപകരണമായി കൊരമ്പ നിർമാണ ക്ലാസ്സ്‌ നടത്തി . കുട്ടികൾക്ക്‌ ഏറെ രസകരവും വിഞ്ജാനപ്രദവും ആയിരുന്നു ക്ലാസ്സ്‌. തുടർന്ന് കാർഷിക ദിനവുമായി ബന്ധപ്പെട്ട്‌ കുട്ടികളുടെ കല

ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എഴുപത്തൊന്നാം സ്വാതന്ത്ര്യ ദിനാഘോഷം

Image
ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എഴുപത്തൊന്നാം സ്വാതന്ത്ര്യ ദിനാഘോഷം സ്‌കൂള്‍ പ്രഥമാധ്യാപിക ശ്രീമതി എം വി ചന്ദ്രമതി പതാക ഉയര്‍ത്തി നിര്‍വഹിക്കുന്നു ,പ്രിന്‍സിപ്പള്‍ ശ്രീമതി ദക്ഷ ടീച്ചര്‍ പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് കുമാര്‍ എന്നിവര്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി .തുടര്‍ന്ന് കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു

ഡോക്യു ഡ്രാമ

Image
സമരകഥയിലെ ഉപ്പും മുളകും രുചിച്ച് അരയി: ഡോക്യു ഡ്രാമ ശ്രദ്ധേയമായി കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രണ്ട് ചരിത്ര മുഹൂർത്തങ്ങൾ കോർത്തിണക്കി അരയി ഗവ. യു പി.സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ഉപ്പും മുളകും ഡോക്യു ഡ്രാമ ശ്രദ്ധേയമായി.വാസ്കോഡ ഗാമയും സാമൂതിരി രാജാവും തമ്മിലുള്ള സംഗമത്തിനും ഉപ്പുസത്യാഗ്രഹ സമരത്തിനും നാടകത്തിന്റെ രുചിഭേദം പകർന്ന് അവതരിപ്പിച്ചപ്പോൾ കാഴ്ചക്കാർക്ക് അത് വേറിട്ട അനുഭവമായി.   തെരുവുനാടകത്തിന്റെയും പ്രൊസീനിയത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ക്ലാസ് മുറിയിൽ നിന്ന് തുടങ്ങി സാമൂതിരിയുടെ കൊട്ടാരത്തിലേക്കും അബ്ദുൾ റഹിമാൻ സാഹിബിന്റെ നേതൃത്വത്തിൽ നടന്ന ഉപ്പ് നിയമന ലംഘനത്തിലേക്കും നാടകം അതിവേഗം സഞ്ചരിച്ചത്. ക്ലാസിൽ പ്രവൃത്തി പരിചയ അധ്യാപിക നിർദ്ദേശിച്ച പ്രകാരം  സലാഡ് ഉണ്ടാക്കാൻ കുട്ടികൾ കൊണ്ടുവന്ന പച്ചക്കറികളോടൊപ്പം  ഉപ്പും മുളകും ഇല്ലാത്തതിന്റെ അന്വേഷണത്തിൽ നിന്നാണ് നാടകം ആരംഭിക്കുന്നത്. പോർച്ചുഗീസുകാർ കടൽ കടത്തികൊണ്ടു പോയ കുരുമുളകും നികുതി ചുമത്തി ബ്രിട്ടീഷുകാർ തടവിലാക്കിയ ഉപ്പും രംഗത്തു വരുന്നതോടെ നാടകരംഗം സമരകഥയിലേക്ക് പ്രവേശിക്കുന്നു. കച്ചവടത

Independence day Celeberation @GUPS POOTHAKKAL

Image

Independence day Celeberation @GUPS Parakalai

Image

Independence day Celeberation @Pptsalpschool KANHANGAD KADAPPURAM

Image