അധ്യാപക അവാർഡ് ജേതാവിന് സ്വീകരണംഅധ്യാപക അവാർഡ് ജേതാവിന് സ്വീകരണം നൽകി.
കാഞ്ഞങ്ങാട് :ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.കെ.രാഘവന് ഹൊസ്ദുർഗ് ഉപജില്ലാ ഹെഡ്മാസ്റ്റർ സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
ഹൊസ്ദുർഗ് ഗവ.ഹൈസ്കൂളിൽ നടന്ന ചടങ്ങ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി.പ്രകാശ് കുമാർ ഉദ്ഘാടനം ചെയ്തു.മുൻ നീലേശ്വരം ടി ടി ഐ പ്രിൻസിപ്പാൾ കെ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉപഹാരം നൽകി. കേരള സാഹിത്യ അക്കാദമി നിർവാഹക സമിതിയംഗം ഇ.പി.രാജഗോപാലൻ പ്രഭാഷണം നടത്തി. പി.വി.ജയരാജൻ, കെ രാമചന്ദ്രൻ, വി.വധുസൂദനൻ,പി.സദാനന്ദൻ, കൊടക്കാട് നാരായണൻ, കെ.രാജീവൻ,പുന്നൂസ് മാത്യു, എം.കെ.ഗോപകുമാർ, ഗീത ടീച്ചർ, ഖാദർ മാസ്റ്റർ ,കെ.കെ.രാഘവൻ പ്രസംഗിച്ചു.
ഫോട്ടോ: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.കെ.രാഘവന് ഹൊസ്ദുർഗ് ഉപജില്ലാ ഹെഡ്മാസ്റ്റർസ് ഫോറം സംഘടിപ്പിച്ച ചടങ്ങിൽ ഉപഹാരം നൽകുന്നു.


Comments

Popular posts from this blog

Adyapaka Sangamam 2023 - HS Field Level Training Schedule & Centre List

ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം