മുഖ്യാതിഥിയായി മുത്തശ്ശി


പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി മുത്തശ്ശി
അരയി:  പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി മുത്തശ്ശിയെത്തിയത് നവ്യാനുഭവമായി. ഒരാൾ പൊക്കത്തിൽ കാർഡ് ബോർഡും പേപ്പർ പൾപ്പും കൊണ്ട് നിർമ്മിച്ച മുത്തശ്ശിയുടെ ശില്പമായിരുന്നു അരയി ഗവ.യു.പി.സ്കൂളിലെ പ്രവേശനോത്സവത്തിലെ മുഖ്യ ആകർഷണം. ഊഞ്ഞാൽ പോലെ തൂങ്ങി നിൽക്കുന്ന കാതിലെ കടുക്കനും തൊണ്ണൂറ് തികഞ്ഞ പല്ലില്ലാത്ത മുത്തശ്ശിയുടെ ചിരിയും കുരുന്നുകളെ ആഹ്ലാദിപ്പിച്ചു. എഴുപതോളം കുട്ടികളാണ് വിവിധ ക്ലാസുകളിലായി ഈ വർഷം പുതുതായി എത്തിയത്.സ്കൂൾ മുറ്റത്ത് നിന്ന പുറപ്പെട്ട ഘോഷയാത്രയോടൊപ്പം മുത്തശ്ശി ശില്പവും ചക്രക്കാലിൽ കുട്ടികളോടൊപ്പം സഞ്ചരിച്ചു.
നഗരസഭ കൗൺസിലർ സി.കെ.വത്സലൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി.രാജൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, കെ.അമ്പാടി,എസ്.ജഗദീശൻ, കെ.വി.സൈജു, പ്രകാശൻ കരിവെള്ളൂർ പ്രസംഗിച്ചു. എൽ.എസ്.എസ്.വിജയി പി . കൃഷ്ണജയെ അനുമോദിച്ചു. ശോഭന കൊഴുമ്മൽ ലിസി ജേക്കബ് ,പി ബിന്ദു, കെ.വനജ, സിനി എബ്രഹാം, കെ.ശ്രീജ, ടി.വി.സവിത, ടി.വി.രസ്ന, ടി. ഷീബ എന്നിവർ തൈക്കോൺഡോ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
ഫോട്ടോ: അരയി  ഗവ.യു.പി.സ്കൂളിൽനടന്ന പ്രവേശനോത്സവഘോഷയാത്രയിൽ മുത്തശ്ശിയോടൊപ്പം നീങ്ങുന്ന കുട്ടികൾ


Comments

Popular posts from this blog

Adyapaka Sangamam 2023 - HS Field Level Training Schedule & Centre List

ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം