ദേശീയ സെമിനാർ
ദേശീയ സെമിനാറിൽ അരയിയുടെ മികവിന് തകർപ്പൻ കയ്യടി
കാഞ്ഞങ്ങാട് :തിരുവനന്തപുരം ആർ.ടി.ടി.സി. സെമിനാർ ഹാളിൽ നടക്കുന്ന ദേശീയ വിദ്യാഭ്യാസ സെമിനാറിൽ അരയി ഗവ.യു.പി.സ്കൂൾ അവതരിപ്പിച്ച എല്ലാ കുട്ടികൾക്കും ആയിരത്തി ഇരുന്നൂറ് സാധ്യായ മണിക്കൂറുകൾ എന്ന മികവിന് പ്രതിനിധികളുടെ പ്രശംസ.സ്കൂൾ അധ്യാപികയായ ശോഭന കൊഴുമ്മലാണ് പ്രബന്ധം അവതരിപ്പിച്ചത്. അരയി സ്കൂളിന്റെ രണ്ട് മികവുകളാണ് ദേശീയ വിദ്യാഭ്യാസ സെമിനാറിലേക്ക് തെരെഞ്ഞെടുത്തത്. . അറിവുത്സവ കേന്ദ്രങ്ങളെ കുറിച്ചുള്ള പ്രബന്ധം ഇന്ന് (തിങ്കൾ) പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ സെമിനാറിൽ അവതരിപ്പിക്കും.ആറു വേദികളിലായി നടക്കുന്ന സെമിനാറിൽ സംസ്ഥാനത്തെ നൂറു വിദ്യാലയങ്ങളിൽ നിന്ന് തെരെഞ്ഞെടുത്ത മികവുകളാണ് അവതരിപ്പിക്കുന്നത്. പതിനാല് വിഷയ മേഖലകളിൽ ഈ അധ്യയന വർഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ നേടിയ മികവുകളാണ് പ്രബന്ധങ്ങളിലെ പ്രതിപാദ്യം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരും ഗവേഷകരും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.
മാജിക് ഇംഗ്ലീഷ് (ജി.എൽ.പി.സ്കൂൾ, മാടക്കാൽ), വീട്ടുമുറ്റങ്ങളിലെ മികവുത്സവം (ഇസ്സത്തുൽ ഇസ്ലാമിയ എ.എൽ.പി സ്കൂൾ, ചന്തേര), അക്കാദമിക മികവിനായി അധ്യാപികക്കൊപ്പം അമ്മക്കൂട്ടം (ജി.എൽ.പി.സ്‌കൂൾ, കയ്യൂർ) ,പ്രകൃതി സൗഹൃദ ഇംഗ്ലിഷ് പഠനം (എ.യു.പി.സ്കൂൾ,പൊതാവൂർ ),ഒന്നിൽ തുടങ്ങി ഒന്നാമതെത്താം (ജി.യു.പി.സ്കൂൾ,കരിച്ചേരി),സ്പർശം (ജി.ഡബ്ല്യു.എൽ.പി.സ്കൂൾ, ബാര ), ഒന്നാം ക്ലാസ് ഒന്നാംതരം (ഗവ.എച്ച്.എസ് .എസ് . മൊഗ്രാൽ പുത്തൂർ ),പൈനഗർ വിഷൻ (ജി.എം.എസ്.എസ്.പൈവളിഗെ നഗർ) എന്നിവയാണ് ജില്ലയിൽ നിന്ന് പങ്കെടുക്കുന്ന മറ്റു വിദ്യാലയങ്ങൾ . സെമിനാർ ഇന്ന് സമാപിക്കും.
ഫോട്ടോ അടിക്കുറിപ്പ്: ദേശീയ വിദ്യാഭ്യാസ സെമിനാറിൽ അരയി ഗവ.യു.പി.സ്കൂൾ അധ്യാപിക ശോഭന കൊഴുമ്മൽ അവതരിപ്പിക്കുന്നു.
Comments
Post a Comment