ഗവ : എൽ പി സ്കൂൾ കീക്കാംകോട്ട്

2016- 17 വർഷത്തെ മികവ് 

ഗവ  : എൽ  പി സ്കൂ കീക്കാംകോട്ട്

CPTA ശാക്തീകരണത്തിലൂടെ അക്കാദമിക മികവിലേക്ക്

           2015 -16 വര്‍ഷത്തി ല്‍ ഫോക്കസ് സ്കൂആയിരുന്നു.അധ്യാപക രക്ഷാകർത്തൃകൂട്ടായ്മയിലൂടെ ഈ വര്‍ഷം മൊത്തം 67 കുട്ടികൾ .ഒന്നാം ക്ലാസ്സിൽ 21 .


വര്‍ഷം

ആകെ കുട്ടികള്‍

ഒന്നാം ക്ലാസ്സില്‍

2013-14

47

9

2014-15

52

18

2015-16-

60

21

2016-17

67

21

 

 

 

 

 

പ്രവേശനോത്സവത്തി ല്‍ ഭൂരിഭാഗം CPTA അംഗങ്ങളും പങ്കെടുത്തു
          പൂക്കളുടെ മുഖം മൂടി നിർമ്മാണം, പ്ലക്കാർഡ് തയ്യാറാക്കൽ പാൽപ്പായസമടക്കമുള്ള വിഭവസമൃദ്ധമായ സദ്യ ഇവ രക്ഷിതാക്കളുടെ കൂട്ടായ്മയില്‍ മികച്ചതായി.

CPTA കള്‍

 

പ്രവേശനോത്സവ ദിനത്തിൽ  ആദ്യ  CPTA നടന്നു.

 

ജൂൺ  18  ശനിയാഴ്ച CPTA ശാക്തീകരണവുമായി ബന്ധപ്പെട്ട്ബോധവൽക്കരണ ക്ലാസ്

 -BRC   ട്രെയിനർ  ഷൈജു മാഷ്  - നടന്നു.  90% രക്ഷിതാക്കളും  പങ്കെടുത്തു.

 

എല്ലാമാസവും  അവസാന വെള്ളിയാഴ്ച  CPTA കള്‍

നിശ്ചിത അജണ്ടകൾ ( കുട്ടി നേടേണ്ട ശേഷികൾ  ഉറപ്പിക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ )

 വെച്ച് നടക്കുന്നു.

ഉദാ:-

കഥ പറയൽ,ആശയ ഗ്രഹണ ചോദ്യ നിർമ്മാണം,ഡയറി,പ്രശനാപഗ്രഥനം

Conversation,Description,Self introduction ,ശ്രാവ്യ വായന ,ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ പ്രസംഗ പരിശീലനം.

  അതിന് സഹായകമാകുന്ന മെറ്റീരിയൽ  തയ്യാറാക്കാന്‍ രക്ഷിതാക്കൾ സഹായിക്കുന്നു.

വിലയിരുത്തൽ  അടുത്ത  CPTA യിൽ നടക്കുന്നു.ആകെ9 CPTA  കൾ നടന്നു.  '

.ചുരുങ്ങിയത്  90%  പങ്കാളിത്തം.

 

പഠനോപകരണ നിർമ്മാണം

CPTA യിൽ  അടുത്ത മാസത്തെ പഠന പ്രവർത്തനങ്ങൾ  ചർച്ച, പഠനസാമഗ്രികൾ  ലിസ്റ്റ് ചെയ്യുന്നു. പഠനോപകരണം തയ്യാറാക്കുന്നു.

- മുഖം മൂടി, ചാർട്ട്, വായനാ സാമഗ്രികൾ അക്ഷരക്കാർഡുകൾ, മോഡലുകൾ etc വിഷയാടിസ്ഥാനത്തിൽ.

ദിനാചരണങ്ങളും ആഘോഷങ്ങളും

                CPTA യിൽ മുൻകൂട്ടി ചർച്ച, പ്ലക്കാർഡുകൾ, മുദ്രാ ഗീതം, പതിപ്പുകൾ, പതാക നിർമ്മാണം തുടങ്ങിയവ തയ്യാറാക്കി. റാലികളിൽ രക്ഷിതാക്കളും പങ്കെടുക്കുന്നു,ദിനാചരണ ക്വിസ്സുകള്‍ക്കായി ചോദ്യം തയ്യാറാക്കി പൂക്കൾ ശേഖരിച്ചു, നാടൻ പൂക്കൾ പരിചയപ്പെടുത്തി, പൂക്കളം ഒരുക്കാന്സഹായിച്ചു.ഓണക്കളികൾസംഘടിപ്പിച്ചു.
ഓണസദ്യ ഒരുക്കൽ ,ക്രിസ്മസ് / പുതുവത്സര ആശംസാ കാർഡുകൾ
നക്ഷത്ര വിളക്കുകൾ തയ്യാറാക്കൽ, പുൽക്കൂട് നിർമ്മാണം,കേക്ക് വിതരണം ഇവയ്ക്കുള്ള സഹായങ്ങള്‍.

   സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ. സുകുമാമാഷിന് പി ടി എ വക പൊന്നാട അണിയിച്ച് ആദരിച്ചു, അനുഭവം പങ്കുവെച്ചു.

പച്ചക്കറി കൃഷി

        കർഷക ദിനത്തിൽ  നാട്ടിലെ പ്രമുഖ കർഷൻ നാരാണേട്ടനുമായി അഭിമുഖം നടന്നു.
കൃഷിയനുഭവങ്ങൾ പങ്കുവെച്ചു.രക്ഷിതാക്കളുടെ സഹായത്താൽ പച്ചക്കറി കൃഷി തുടങ്ങി. വിത്തിന്റെ പ്രത്യേകതകൾ,  വിവിധ കൃഷി രീതികൾ വിളകളുടെ പരിചരണം ഇവയെക്കുറിച്ചു വിശദീകരിച്ചു, കൃഷി ഉദ്യോഗസ്ഥനുമായി അഭിമുഖം നടന്നു.

ഉച്ചഭക്ഷണവും പിറന്നാൾ സദ്യയും 

സ്കൂള്‍ പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നു.

                പിറന്നാൾ സദ്യ മെനു CPTA യിൽ, പാചകത്തിനും വിതരണത്തിനും അമ്മമാർ
പിറന്നാൾ പുസ്തകം ലൈബ്രറിയിലേക്കും കൂട്ടുകാർക്ക് പെൻസിലും നല്‍കുന്നു
സ്കൂളിന്റെസ്നേഹോപഹാരംകുട്ടികൾക്കും.
              പാചകവിധി അമ്മമാർ വിശദീകരിക്കുന്നു. രുചിയനുഭവങ്ങൾ പങ്കുവെക്കുന്നു
പാചകപതിപ്പുകൾ രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കുന്നു. അറുപതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പി.ടി.എ നീര്‍മിച്ച ഉച്ചഭക്ഷണ ഹാള്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാ ന്‍ ശശീന്ദ്രന്‍ മടിക്കൈ ഉദ്ഘാടനം                  ചെയ്തു.

അമ്മമാർ ടീച്ചറായാൽ

              ഓരോ ക്ലാസ്സിലും അധ്യാപകരില്ലാത്ത സമയത്ത് അതാത് ക്ലാസ്സിലെ അമ്മമാർ തന്നെ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. ഹലോ ഇംഗ്ലീഷ്, HM ട്രെയിനിംഗ് എന്നീ അവസരങ്ങളിൽ അധ്യാപകർക്ക് പകരം അമ്മമാരാണ് ടീച്ചർമാരായത്. വേതനമില്ലാതെയാണ് അവർ ഇതിന് തയ്യാറാകുന്നത്എന്നത്അഭിനന്ദനീയംതന്നെ.

എൽ.എസ്.എസ്. പരിശീലനം
അവധി ദിവസങ്ങളിൽ  രക്ഷിതാക്കള്‍ ക്ലാസുകൾ കൈകാര്യം ചെയ്തു.

മേളകൾ ,ബാലസഭകൾ, ബാലോത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്

              സ്പോട്സ, കലാമേള ശാസത്ര, ഗണിത ശാസ്ത്ര ,പ്രവൃത്തി പരിചയ മേള, ബാലോത്സവം തുടങ്ങിയവയ്ക്ക് പരിചയ സമ്പന്നരായ രക്ഷിതാക്കളുടെ സേവനം അധ്യാപകർക്കൊപ്പം ലഭ്യമാക്കി. Bamboo product, Coconutt Shell product , ഫയൽ നിർമ്മാണം തുടങ്ങിയവയിൽ സബ് ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടി. കാലമേളകളിലും മികവ് നേടാന്‍ കഴിഞ്ഞു.

              സ്കിററുകൾ, നാടകം, റോൾ പ്ലേ തുടങ്ങിയവയക്കാവശ്യമായ മുഖം മൂടികൾ തയ്യാറാക്കി തരുന്നു.

Spoken English

             ഇംഗ്ലീഷ് ഭാഷ കൂടുതൽ സ്വായത്തമാക്കുന്നതിനായി അമ്മമാരിൽ ഒരാൾ ആഴ്ചയിൽ രണ്ട് ദിവസം ടpoken English ക്ലാസ് നടത്തുന്നു.

പൊതു വിജ്ഞാനം വർദ്ധിപ്പിക്കൽ

പത്രം, ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഇവ ലഭ്യമാക്കുന്നു.

                    ഓരോ പ്രാദേശിക ഏരിയ തിരിച്ച് പൊതു വിജ്ഞാന ക്ലാസ്.മാസത്തിലൊരിക്കൽ അമ്മമാരുടെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.

പഠന യാത്ര

                 ആസൂത്രണം - നടത്തിപ്പ് -ഭക്ഷണം തയ്യാറാക്കി കൊണ്ടു പോകൽ , ഒന്നും രണ്ടും ക്ലാസ്സുകളിൽ യാത്രാവിവരണം തയ്യാറാക്കുന്നതിനുള്ള സഹായം നൽകൽ എന്നിവയിലും രക്ഷിതാക്കൾ പങ്കാളികളായി.

അമ്മ അറിയാ

മാര്‍ച്ച് 1 ന് നടന്ന ബോധവല്‍ക്കരണ ക്ലാസ്സിൽ 85% അമ്മമാര്‍ പങ്കെടുത്തു.    SRG    കണ്‍വീന

ശാലിനി ടീച്ചര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു

 

 

ഹലോ ഇംഗ്ലീഷും മലയാളത്തിളക്കവും

മലയാളത്തിളക്കം ശനിയാഴ്ചകളിൽ നടന്നപ്പോൾ ഉച്ചഭക്ഷണവും വൈകുന്നേരങ്ങളിൽ ലഘു ഭക്ഷണവും രക്ഷിതാക്കൾ വിതരണം ചെയ്തു. എഡിറ്റിംഗിനും സഹായിച്ചു.
ഹലോ ഇംഗ്ലീഷ് ഉദ്ഘാടന വേളയിൽ ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുക്കുകയും തുടർ പ്രവർത്തനങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

 

 

Comments

Popular posts from this blog

Adyapaka Sangamam 2023 - HS Field Level Training Schedule & Centre List

ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം