തിരക്കഥാകൃത്തിനോടൊപ്പം

അരയി ഗവ.യു.പി.സ്കൂളിൽ നടന്ന നാടക സഹവാസം - തീയേറ്റർ 2017 - ഹരിദാസ് കരിവെള്ളൂർ ഉദ്ഘാടനം ചെയ്യുന്നു.

കുള്ളൻ വിനയനെയും റഹിം രാജകുമാരനെയും  കൂട്ടി നാടകകൃത്ത് അരയിയിലെത്തി : വിസ്മയവരമ്പത്തൂടെ കുരുന്നുകൾ 
അരയി : വിസ്മയ വരമ്പിലൂടങ്ങനെ, ആൾരൂപങ്ങൾ, അലമാരയിലെ സ്വപ്നങ്ങൾ എന്നീ നാടകങ്ങളിലൂടെ കുട്ടികൾക്ക് പ്രിയങ്കരനായ നാടകകൃത്ത് 
ഹരിദാസ് കരിവെള്ളൂരിന് അരയി ഗവ.യു.പി.സ്കൂളിൽ ഹൃദ്യമായ വരവേല്പ്.എസ്.എസ്.എ യുടെ സഹകരണത്തോടെ സ്കൂളിൽ സംഘടിപ്പിച്ച ദ്വിദിന നാടക സഹവാസം  തീയേറ്റർ 2017 ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം  സ്കൂളിലെത്തിയത്. ഉദ്ഘാടന  പ്രസംഗത്തിനു ശേഷം ക്യാമ്പംഗങ്ങളുമായി നടത്തിയ സംവാദത്തിലാണ്  തിരക്കഥാകൃത്ത് കൂടിയായ  ഹരിദാസ് കരിവെള്ളൂർ വിദ്യാർഥികളുടെ മുന്നിൽ  മനസ്സു തുറന്നത്.നാടകങ്ങളുടെയും  ടി.വി. സീരിയലുകളുടെയും  രചനാനുഭവങ്ങൾ  പങ്കുവെച്ചത് കുട്ടികളോടൊപ്പം  മുതിർന്നവർക്കും കൗതുകമായി.
സ്കൂളിലെ തന്നെക്കാൾ തടിമിടുക്കുള്ള കുട്ടികളെ താൻ നായകനായി താൻ തന്നെ   രചിച്ച നാടകത്തിലെ വില്ലന്മാരാക്കി അടിച്ചു വീഴ്ത്തിക്കൊണ്ടാണ്  ഹരിദാസിലെ കുട്ടി എഴുത്തുകാരൻ നാടകകൃത്തായി മാറിയത്. വായനയിൽ നിന്നും യാത്രാവേളകളിൽ നിന്നും സ്വപ്നങ്ങളിൽ നിന്നുമാണ് കഥയ് ക്കാവശ്യമായ പ്രമേയങ്ങൾ ലഭിക്കുന്നതെന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം വിശദീകരിച്ചു.
കലാഭവൻ മണിയുടെ കണ്ണിനും കണ്ണാടിക്കും എന്ന സിനിമ തിരക്കഥ എഴുതിയ ഹരിദാസ് സിനിമാരംഗത്തെ അനുഭവങ്ങളും അനുസ്മരിച്ചു.രക്ഷകൻ, മേൽവിലാസം ശരിയാണ് എന്നീ സിനിമകൾക്ക് പിന്നിലെ അണിയറ രഹസ്യങ്ങൾ കുട്ടികൾക്ക് രസകരമായ അനുഭവമായി. വിവിധ വിദ്യാലയങ്ങളിൽ നിന്ന് തെരെഞ്ഞെടുത്ത നാല്പത് കുട്ടികൾ ആണ് ക്യാമ്പംഗങ്ങൾ
ഉദ്ഘാടന ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ്  കമ്മറ്റി ചെയർമാൻ മഹമൂദ് മുറിയനാവി മുഖ്യാതിഥിയായി കൗൺസിലർ സി.കെ. വത്സലൻ അധ്യക്ഷത വഹിച്ചു..പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ,പി.രാജഗോപാലൻ, കെ.അമ്പാടി, പി.രാജൻ, സി.പവിത്രൻ, പി.പി.രാജു, ശോഭന കൊഴുമ്മൽ, സ്കൂൾ ലീഡർ, പി.മിഥുൻരാജ് പ്രസംഗിച്ചു.പ്രകാശൻ കരിവെള്ളൂരാണ് ക്യാമ്പ് ഡയരക്ടർ.ഞായറാഴ്ച വൈകീട്ട് സമാപിക്കും.


Comments

Popular posts from this blog

Adyapaka Sangamam 2023 - HS Field Level Training Schedule & Centre List

ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം