ഉത്സവമായി ഭിന്ന ശേഷിയുള്ള കുട്ടികളുടെ ഒത്തുചേരല്‍
ഉത്സവമായി ഭിന്ന ശേഷിയുള്ള കുട്ടികളുടെ ഒത്തുചേരല്‍


 വൈകല്യം മറന്ന മനസ്സുമായി  ഒരുപാട് നാളുകള്‍ക്കിപ്പുറം കൂട്ടുകാര്‍ക്കൊപ്പം കൂട്ടുകൂടാനായതിന്റെ സന്തോഷത്തിലായിരുന്നു ജില്ലയിലെ അഞ്ഞൂറോളം ഭിന്നശേഷിയുള്ള കുട്ടികള്‍.  പൂക്കളമൊരുക്കിയും, പാട്ടുപാടിയും, കഥപറഞ്ഞും ഇവര്‍ ഒത്തുചേരല്‍ ഉത്സവമാക്കി. സര്‍വ്വശിക്ഷ അഭിയാന്‍, തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജീല്ലയിലെ പത്തു കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ഏകദിന അറിവനുഭവ കൂട്ടായ്മയായിരുന്നു ഭിന്നശേഷിയുള്ള കുട്ടികളുടെ ഒത്തുചേരലിന് വേദിയായത്.




നാരങ്ങാമിഠായി ,സ്പര്‍ശം, ജ്വലനം,അരുണോദയം,വര്‍ണ്ണപമ്പരം,മഞ്ചാടി,കളകളാരവം എന്നിങ്ങനെ പേരുകളിലാണ് കൂട്ടായ്മ ഒരുക്കിയിരിക്കുന്നത്. പടന്ന, നാലിലാംകണ്ടം, കുന്നുംകൈ, അടുക്കത്ത് ബയല്‍, കുറ്റിക്കോല്‍, പെര്‍ഡാല, കൊഡല മുഗറു, കുറിച്ചിപ്പള്ള, ബേക്കല്‍ ബി.ആര്‍.സി,ഹോസ്ദുര്‍ഗ് ബി.ആര്‍.സി എന്നിവിടങ്ങളിലാണ്  കൂട്ടായ്മ നടന്നത്. കുട്ടികള്‍  കടലാസുകൊണ്ടുള്ള വര്‍ണ്ണപ്പൂക്കള്‍ ഒരുക്കിയതോടെയാണ് എല്ലാ കേന്ദ്രങ്ങളിലും പരിപാടികള്‍ക്ക് തുടക്കമായത്.  ഓരോ കേന്ദ്രങ്ങളിലും വ്യത്യസ്തങ്ങളായ പരിപാടികളും ഒരുക്കിയിരുന്നു. ചിറ്റാരിക്കാലില്‍ മഞ്ചാടി എന്ന പേരില്‍ ഒരുക്കിയ പരിപാടിയില്‍ അഞ്ചാം ക്ലാസുകാരന്‍  ജോസഫ് ബിനു അപ്പൂപ്പനായി വേഷമിട്ടു. കൂട്ടായ്മയ്ക്കെത്തിയ കുട്ടികള്‍ തന്നെ ക്രിസ്തുമസ് ട്രീയും ഒരുക്കി.



  വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് അതിജീവിച്ച് ജീവിത വിജയം നേടിയവര്‍ ഓരോ കേന്ദ്രങ്ങളിലും അനുഭവങ്ങള്‍ പങ്കിടാനുമെത്തിയിരുന്നു. ഭിന്നശേഷിയുള്ള  കുട്ടികള്‍ ഒരുക്കിയ കരകൌശല വസ്തുക്കള്‍,അവര്‍ വരച്ച ചിത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവുടെയെല്ലാം പ്രദര്‍ശനവും നടന്നു. ജില്ലാതല ഉദ്ഘാടനം ജി.യു.പി എസ് അടുക്കത്ത് ബയലില്‍ കാസര്‍ഗോഡ്‌ നഗര സഭ ചെയര്‍മാന്‍ ടി. ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു, അനിത ആര്‍.നായക് അധ്യക്ഷത വഹിച്ചു. ജില്ലാപ്രോജക്റ്റ്  ഓഫീസര്‍  ഡോ.എം. ബാലന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രവീന്ദ്രനാഥ റാവു, സരോജിനി ടീച്ചര്‍ ,കെ. സുരേന്ദ്രന്‍ സ്വാഗതവും സ്മിനി നന്ദിയും പറഞ്ഞു.



നാലിലാങ്കണ്ടത്ത് കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡന്റ് എം പി വി ജാനകി ഉദ്ഘാടനം ചെയ്തു. കെ എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പി പ്രകാശ് കുമാര്‍ കുട്ടികളുടെ മാഗസിന്‍ പ്രകാശനം ചെയ്തു  .എം മഹേഷ്‌ കുമാര്‍, ഷൈനീ കെ, പി വി സുജാത , എ ലീല, പി വി രാജീവന്‍ ,മുംതാസ്, പ്രസീത,രഞ്ജിത്ത് ,രാഗിണി   തുടങ്ങിയവര്‍ സംസാരിച്ചു.

ഹോസ്ദുര്‍ഗ് ബി.ആര്‍.സി യില്‍ ജാനകിക്കുട്ടി, പടന്നയില്‍ സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, കാസര്‍ഗോഡ്‌ കുറ്റിക്കോലില്‍ ബി.എം പ്രദീപ്‌, ചിറ്റാരിക്കാലില്‍ ഗിരിജ വിജയന്‍, ബേക്കലില്‍ ഡോ:എം.ബാലന്‍, കുമ്പളയില്‍ കൈലാസമൂര്‍ത്തി, കുറിച്ചിപ്പള്ളയില്‍  മുംതാസ് സമീറ, കൊഡല മുഗറുവില്‍ ഉമാവതി എന്നിവര്‍   ഉദ്ഘാടനം നിര്‍വഹിച്ചു.
 ചിറ്റാരിക്കാലില്‍ മഞ്ചാടി എന്ന പേരില്‍ ഒരുക്കിയ പരിപാടിയില്‍ അഞ്ചാം ക്ലാസുകാരന്‍  ജോസഫ് ബിനു അപ്പൂപ്പനായി എത്തിയപ്പോള്‍

Comments

Popular posts from this blog

Adyapaka Sangamam 2023 - HS Field Level Training Schedule & Centre List

ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം