സാന്ത്വനം - ബി ആർ സി തല ഓണവിരുന്ന്

              ബി ആർ സിയുടെ  ആഭിമുഖ്യത്തിൽ  ഓട്ടിസം  ബാധിച്ച കുരുന്നുകൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം  'സാന്ത്വനം' ഓണവിരുന്ന് സംഘടിപ്പിച്ചു . മനസു പറയുന്നത് കേൾക്കാത്ത ശരീരവുമായി നമുക്കിടയിൽ ജീവിക്കുന്ന കുട്ടികളോടൊപ്പമുള്ള  ഓണവിരുന്ന് ഏവരുടെയും ഹൃദയത്തെ സ്പർശിക്കുന്നതായിരുന്നു .
               കുട്ടികളിൽ ഒരാൾ  കെട്ടിയ മാവേലി വേഷം ഏവരിലും കൗതുകം ഉണർത്തി. മാവേലിപ്പാട്ടോടു കൂടിയാണ്‌ മാവേലി മന്നനെ വരവേറ്റത്. അന്ന് നടന്ന വിവിധ മത്സരങ്ങളിൽ കുട്ടികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.  കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ  കെ ദിവ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷ സി ജാനകിക്കുട്ടി, വാർഡ്‌ കൌണ്‍സിലർ   സുലൈഖ,  ഹോസ്ദുർഗ് എ ഇ ഒ ടി  എം സദാനന്ദൻ , ബി പി ഒ എൻ അജയകുമാർ  എന്നിവർ കുട്ടികൾക്ക് ഓണാശംസകൾ നേർന്നു സംസാരിച്ചു  




Comments

Popular posts from this blog

ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം