കർഷക ദിനം ആചരിച്ചു @St Anns AUPS NILESWAR
നീലേശ്വരം : നീലേശ്വരം സെന്റ് ആൻസ് എ യു പി സ്കൂളിൽ കർഷക ദിനം ആചരിച്ചു. രാവിലെ തന്നെ കുട്ടികൾ ശേഖരിച്ച നാടൻപൂക്കൾ ഉപയോഗിച്ച് പൂക്കളം ഒരുക്കിയും വീട്ടിൽ നിന്നും കൊണ്ടുവന്ന ഔഷധസസ്യങ്ങളുടെ പ്രദർശ്നം ഒരുക്കിയും വീട്ടിലെ ഫലങ്ങൾ കൊണ്ട് അലങ്കരിച്ച കമാനം നിർമിച്ചുംകുട്ടികൾ പുതുവർഷത്തെ വരവേറ്റത്. കുട്ടികൾക്കായി ഉച്ചഭക്ഷണത്തിനായി നാടൻ ഭക്ഷ്യവിഭവങ്ങളും ഒരുക്കിയിരുന്നു. ചക്കകുരുവും-മാങ്ങക്കറി കുട്ടികൾ വേണ്ടുവോളം അസ്വദിച്ചു. സ്കൂൾ ഹെഡ്മിസ്‌ട്രസ് സിസ്റ്റർ ഡെയ്സി ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിന് പി ടി യെ പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശ്രീമതി ഭാർഗവി അവറുകൾ ഉദ്ഘാടനം ചെയ്തു. പിടിയെ എക്സികുട്ടീവ് അംഗം ശ്രീ പ്രഭാകരൻ കൃഷി ശാസ്ത്രഞ്ജനെ പരിചയപ്പെടുത്തി.ചടങ്ങിൽ പ്രശസ്ത പ്രാദേശിക കൃഷി ശാസ്ത്രഞ്ജൻ ശ്രീ ദിവാകരൻ കടിഞ്ഞിമൂല അവറുകളെ ആദരിച്ചു . തുടർന്ന് അദ്ധേഹം കുട്ടികൾക്കായി പരമ്പരാകത നാടൻ കൃഷി ഉപകരണമായി കൊരമ്പ നിർമാണ ക്ലാസ്സ് നടത്തി . കുട്ടികൾക്ക് ഏറെ രസകരവും വിഞ്ജാനപ്രദവും ആയിരുന്നു ക്ലാസ്സ്. തുടർന്ന് കാർഷിക ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ കലപരിപാടികൾ നടന്നു. ചടങ്ങിന് ബിജു മസ്റ്റർ , മതർ പി ടി യെ പ്രസിഡന്റ് ശ്രീമതി രമ്യ , എക്സികുട്ടീവ് അംഗം ശ്രീ ജയരാജൻ തുടങ്ങിയവർ ആശംസ അറിയിച്ചു കുട്ടിക്കായി അദ്ധേഹം 250ൽ പരം ഔഷധസസ്യങ്ങളും ഫലവൃക്ഷാധികളും വിതരണം ചെയ്തു.തുടർന്ന് കർഷകദിനത്തോടനുബന്ധിച്ച് നടന്ന കാർഷിക ക്വിസ് കടംകഥ മത്സരം എന്നിവയിലെ വിജയികൾക്ക് സമ്മാന വിതരണം നടന്നു. പരിപാടിക്ക് ജോയമ്മ ടീച്ചർ , മിഥുൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
Comments
Post a Comment