Posts

Showing posts from July, 2021

ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം

Image
ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം കാസർഗോഡ് : ഹോസ്ദുർഗ്ഗ് ബി.ആർ.സിയുടെ പരിധിയിലുള്ള കാഞ്ഞങ്ങാട് നഗരസഭ, കോടോംബേളൂർ പഞ്ചായത്തുകളിൽ ദിവസവേതനടിസ്ഥാനത്തിൽ ക്ലസ്റ്റർ കോ-ഓഡിനേറ്റർമാരെ നിയമിക്കുന്നു. യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും, ബി.എഡും. അപേക്ഷകർ 2021 ജുലൈ 16ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഹോസ്ദുർഗ്ഗ് ബി.ആർ.സിയിൽ നേരിട്ടോ ഇ-മെയിൽ വഴിയോ (E-mail:  brchosdurg@gmail.com ) അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർ എത് പഞ്ചായത്തിലാണ് അപേക്ഷിക്കുന്നത് എന്ന വിവരം അപേക്ഷയിൽ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷ ഫോറത്തിന്റെ മാതൃക ഹോസ്ദുർഗ്ഗ് ബി.ആർ.സിയിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക.               ️ *0467-2283790*      *94464 23175*      *99540 88382* Download Application : Click Here