അരയി . ഗവ.യു.പി.സ്കൂൾ ഹരിതസേനയുടെ ജൈവ പച്ചക്കറികൾ മലപ്പച്ചേരി വൃദ്ധസദനത്തിലേക്ക് കൈമാറുന്ന ചടങ്ങ് മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രമീള ഉദ്ഘാടനം ചെയ്യുന്നു.
കാരുണ്യത്തിന്റെ കണി വെള്ളരിക്കയുമായി കുരുന്നുകൾ എത്തി ; മലപ്പച്ചേരി വൃദ്ധസദനത്തിലേക്ക്
അരയി : ഹരിതസേനയുടെ ജൈവ പച്ചക്കറിത്തോട്ടത്തിലെ വിഷം തീണ്ടാത്ത
പച്ചക്കറിയുമായി അരയി ഗവ.യു.പി. സ്കൂൾ വിദ്യാർഥികളായ നീലിമ,അമ്പിളി,അനുശ്രീ, ശ്രീഹരി, ഫയാസ് എന്നിവർ മടിക്കൈ മലപ്പച്ചേരിയിലെ വൃദ്ധസദനത്തിലെത്തി. മധ്യവേനലവധിക്ക് സ്കൂൾ അടച്ച് കൂട്ടുകാരോടൊത്ത്കളിച്ച് രസിക്കേണ്ട പേരക്കുട്ടികൾ അധ്യാപകരോടും പി.ടി.എ കമ്മറ്റിഅംഗങ്ങളോടുമൊപ്പം കാരുണ്യത്തിന്റെ കണിവെള്ളരിക്കയുമായി തങ്ങളെകാണാനെത്തിയപ്പോൾ ഏകാന്തതയും അനാഥത്വവും മാറാല കെട്ടിയ അന്തേവാസികളുടെകണ്ണുകളിൽ പ്രതീക്ഷയുടെ തിരയിളക്കം.കുട്ടികളെ അവർമടിയിലിരുത്തി.വാരിപ്പുണർന്നു.അവ്യക്തമായ ശബ്ദത്തിൽ കഥ പറഞ്ഞു.കൈകൊട്ടിപാടി.പച്ചക്കറിപാടത്ത്നിന്ന്പറിച്ചെടുത്ത ചീര,വഴുതിന,ചെരങ്ങ,കുമ്പളങ്ങ,പച്ചമുളക്,വാളൻപയർഎന്നിവയോടൊപ്പം ഒരാഴ്ചത്തേക്കുള്ളഅരിയും കുട്ടികൾ വൃദ്ധസദനത്തിലെത്തിച്ചു. ഭക്ഷ്യ വിഭവങ്ങളോടൊപ്പം കൊണ്ടുവന്ന കണിച്ചട്ടി കണ്ടപ്പോൾ മുത്തശ്ശിമാരുടെ മുഖത്ത് പണ്ടത്തെ ഓർമ്മകൾ മിന്നി മറഞ്ഞു. പോളിയോ ബാധിച്ച് രണ്ടു കാലുകളും തളർന്ന എം.എം.ചാക്കോച്ചൻ മാനേജരായ ന്യൂ മലബാർ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന വൃദ്ധ വികലാംഗ മന്ദിരത്തിൽ നൂറ്റി ഇരുപത്തിയഞ്ചോളം അന്തേവാസികളുണ്ട്.മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രമീള പച്ചക്കറികൾ അന്തേവാസികൾക്ക് കൈമാറി. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, മദർ പി.ടി.എ
പ്രസിഡന്റ് എസ്.സി.റഹ്മത്ത്, അധ്യാപിക ലിസി ജേക്കബ്, പി.ഭാസ്ക്കൻ
കെ.മദനൻ, എം.എം.ചാക്കോ പ്രസംഗിച്ചു.
Comments
Post a Comment