*നീന്തല്‍ പരിശീലിച്ച് മടിക്കൈ സ്‌കൂളിലെ കുട്ടികള്‍*മടിക്കൈ: മടിക്കൈ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ യു.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നീന്തല്‍ പരിശീലനം. യു.പിയിലെ 50 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ദേശീയ നീന്തല്‍ താരം നിതിന്‍, പ്രമോദ് കാര്യങ്കോട് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നു വരുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.കണിച്ചിറ ചാലില്‍ വച്ച് നല്‍കുന്ന പരിശീലനപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍ ഉല്‍ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ഒ.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ടി.വി.രാഘവന്‍, ബി.പി.ഒ. മധുസൂദനന്‍ മാസ്റ്റര്‍, എസ്.എം.സി.ചെയര്‍മാന്‍ ടി.രാജന്‍, വാര്‍ഡ് മെമ്പര്‍ സി.ഇന്ദിര, പി.അശോകന്‍, എം.ബാലന്‍, കെ.വി.രാജന്‍, ബി.രേണുക, സുമതിക്കുട്ടി, ഗ്ലാന്‍സി അലക്‌സ്, പ്രജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.(ഫോട്ടോ അടിക്കുറിപ്പ്: മടിക്കൈ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ യു.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച നീന്തല്‍ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍ ഉല്‍ഘാടനം ചെയ്യുന്നു)
Friday, 10 March 2017
നീന്തല്‍ പരിശീലിച്ച് മടിക്കൈ സ്‌കൂളിലെ കുട്ടികള്‍
Subscribe to:
Post Comments (Atom)
ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം
ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം കാസർഗോഡ് : ഹോസ്ദുർഗ്ഗ് ബി.ആർ.സിയുടെ പരിധിയിലുള്ള കാഞ്ഞങ്ങാട് നഗരസഭ, കോടോംബേളൂർ പഞ്ചായത്തുകളിൽ ദിവസവേതനടിസ്ഥാനത...
-
ക്ലസ്റ്റർ കോ-ഓഡിനേറ്റർ നിയമനം കാസർഗോഡ് : ഹോസ്ദുർഗ്ഗ് ബി.ആർ.സിയുടെ പരിധിയിലുള്ള കാഞ്ഞങ്ങാട് നഗരസഭ, കോടോംബേളൂർ പഞ്ചായത്തുകളിൽ ദിവസവേതനടിസ്ഥാനത...
No comments:
Post a Comment