ആതിരയുടെ ദാനത്തിന് തങ്കത്തിളക്കം
ആതിരമോൾക്ക് സൈക്കിൾ വണ്ടി വേണ്ട ; കൊച്ചനുജന്റെ പുഞ്ചിരി മാത്രം മതി
അരയി : സൈക്കിൾ വാങ്ങാൻ സ്വരുകൂട്ടിയ തുക കൊച്ചനുജനുള്ള ചികിത്സാ നിധിയിലേക്ക് നൽകി ആതിര മോൾ മാതൃകയായി.അരയി ഗവ.യു.പി.സ്കൂളിലെ മൂന്നാം തരം വിദ്യാർഥിനി ആതിരയാണ് അതേ സ്കൂളിലെ എൽ.കെ.ജി വിദ്യാർഥി ശിവജിത്ത് മോന്റെ ചികിത്സാ നിധിയിലേക്ക് തന്റെ ആകെയുള്ള സമ്പാദ്യം മുഴുവൻ പ്രധാനാധ്യാപകൻ കൊടക്കാട് നാരായണനെ ഏല്പിച്ച് ജീവകാരുണ്യ പ്രവർത്തനത്തിൽ മുതിർന്നവർക്കു കൂടി പാഠമായത് .
> അഞ്ചു വയസ്സുകാരനായ ശിവജിത്തിന് ജന്മനാ തല വളരുന്ന ഹൈഡ്രോസെഫാലിസ് എന്ന മാരക രോഗമാണ്. നാലോളം ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയൂ.മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശിവജിത്തിപ്പോൾ.ദരിദ്രരായ രക്ഷിതാക്കളെ സഹായിക്കാൻ സ്കൂളിന്റെ നേതൃത്വത്തിൽ ഫണ്ട് സമാഹരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
> സ്കൂളിനടുത്ത വാടക വീട്ടിലാണ് ആതിരയും അമ്മ ദീപയും വർഷങ്ങളായി താമസിക്കുന്നത്. അച്ഛൻ ഭൂപേഷ് അഞ്ചു വർഷങ്ങൾക്ക് മുൻപ് കൂളിയങ്കാലിലുള്ള വാഹനാപകടത്തിൽ മരിച്ചിരുന്നു. മടിക്കൈ മേക്കാട്ട് സ്കൂളിനടുത്ത് ഒരു വീടും സ്ഥലവും വിലക്കെടുത്ത് താമസം മാറാനുള്ള ഒരുക്കത്തിലാണ് ദീപയുടെ അച്ഛനും അമ്മയും . തനിക്ക് കിട്ടുന്ന നാണയത്തുട്ടുകളൊന്നു പോലും പാഴാക്കാതെ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്ന ശീലമുള്ള ആതിരയ്ക്ക് പുതിയ വീട്ടിലെത്തുമ്പോൾ സമ്മാനമായി സൈക്കിൾ വാങ്ങിത്തരാമെന്ന് മുത്തച്ഛൻ കെ.വി.കൃഷ്ണൻ വാക്ക് കൊടുത്തിരുന്നു.തന്റെ സമ്പാദ്യത്തിന്റെ ബാക്കി തുക മുത്തച്ഛൻ തന്നാൽ മതിയെന്ന് ആതിരയും. എല്ലാവരെയും ചിരിപ്പിച്ച് സന്തോഷിപ്പിക്കുന്ന ശിവജിത്തിന്റെ രോഗം ഭേദമാക്കാനുള്ള ആഗ്രഹത്തിനു മുന്നിൽ തന്റെ സൈക്കിൾ മോഹം മാറ്റിവെച്ച ആതിര മോൾ സ്കൂളിലെത്തി ഭണ്ഡാരം തന്നെ പ്രധാനാധ്യാപകനെ ഏല്പിച്ചു.
> സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപകരും നാട്ടുകാരും കൊച്ചു മിടുക്കിയെ അഭിനന്ദിച്ചു
> ഫോട്ടോ അടിക്കുറിപ്പ് : അരയി ഗവ.യു.പി.സ്കൂൾ വിദ്യാർഥിനി ആതിരമോൾ ശിവജിത്ത് ചികിത്സാ നിധിയിലേക്കുള്ള സംഭാവന സ്കൂൾ പ്രധാനാധ്യാപകൻ കൊടക്കാട് നാരായണന് കൈമാറുന്നു

Comments
Post a Comment